അട്ടപ്പാടിയില്‍ പന്ത്രണ്ടുവയസ്സുള്ള ആദിവാസി പെണ്‍കുട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി: 12 പേര്‍ അറസ്റ്റില്‍

അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി ബാ​ലി​ക പീ​ഡ​ന​ത്തി​നി​ര​യാ​യി. ആ​ന​ക്ക​ട്ടി സ്വ​ദേ​ശി​നി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ഉ​ത്സ​വ​ത്തി​നു കൊ​ണ്ടു​പോ​കാ​മെ​ന്നു പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ ഒ​പ്പം കൂ​ട്ടി​യ​വ​ർ ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നാ​ണു സൂ​ച​ന.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ പ​ന്ത്ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

പെണ്‍കുട്ടി തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. മൂന്നുദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.പിന്നീടു നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം മനസ്സിലായത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീ ഉള്‍പ്പെടെ പന്ത്രണ്ടുപേരെ ഷോളയൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തും.

error: Content is protected !!