ലിഗയെ കൊലപ്പെടുത്തിയത് മാനഭംഗത്തിന് ശേഷം: അറസ്റ്റ് ഉടൻ

ലി​ത്വാ​നി​യ​ൻ സ്വ​ദേ​ശി​നി ലി​ഗ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ശേ​ഷ​മെ​ന്ന് പോ​ലീ​സ്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള കോ​വ​ളം വാ​ഴ​മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ ഉ​മേ​ഷ്, ഉ​ദ​യ​ൻ എ​ന്നി​വ​ർ കു​റ്റം സ​മ്മ​തി​ച്ച​താ​യാ​ണു സൂ​ച​ന. ഇ​വ​രു​ടെ അ​റ​സ്റ്റ് ഇ​ന്ന് ഉ​ച്ച​യോ​ടെ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ലി​ഗ​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​ന​ഫ​ല​വും പോ​ലീ​സി​നു ല​ഭി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യ മു​ടി​ക​ൾ പ്ര​തി​ക​ളു​ടേ​തെ​ന്നും തി​രി​ച്ച​റി​ഞ്ഞു. ലി​ഗ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് മാ​ർ​ച്ച് 14ന് ​ആ​ണെ​ന്നും ഫൈ​ബ​ർ ബോ​ട്ടി​ലാ​ണ് ഇവരെ ക​ണ്ട​ൽ​ക്കാ​ട്ടി​ൽ എ​ത്തി​ച്ച​തെന്നും പോലീസ് പറഞ്ഞു.

ഉ​മേ​ഷാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ മ​റ്റ് സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഉ​മേ​ഷും ഉ​ദ​യും ബ​ന്ധു​ക​ളാ​ണ്. ഇ​രു​വ​രു​ടെ​യും പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ൾ പോ​ലീ​സി​നു നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു.

ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ളാ​ണെ​ന്ന് വ്യാ​ജേ​നെ​യാ​ണ് ഇ​വ​ർ ലി​ഗ​യെ സ​മീ​പി​ച്ച​ത്. ക​ഞ്ചാ​വും കാ​ഴ്ച​ക​ളും വാ​ഗ്ദാ​നം ചെ​യ്താ​ണ് ഇ​വ​ർ ലി​ഗ​യെ വാ​ഴ​മു​ട്ട​ത്ത് കൊ​ണ്ടു​വ​ന്ന​തെ​ന്നും കോ​വ​ളം ഗ്രോ​വ് ബി​ച്ചി​ന് മു​ന്നി​ൽ​നി​ന്ന് പ​ന​ത്തു​റ അ​ന്പ​ലം വ​രെ ലി​ഗ ഒ​റ്റ​യ്ക്കാ​ണെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വി​ടെ​നി​ന്നു​മാ​ണ് ഉ​മേ​ഷും ഉ​ദ​യ​നും ലി​ഗ​യെ ക​ണ്ടെ​ത്തെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

error: Content is protected !!