കോട്ടയം ജില്ലയില്‍ നിപ്പാ വൈറസ് ബാധ ഇല്ല

കോട്ടയം ജില്ലയില്‍ നിപ്പാ വൈറസ് ബാധിച്ചതായ സംശയത്തിന് അറുതി. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ജില്ലയില്‍ നിന്നും പരിശോധനയ്ക്ക് അയച്ച മൂന്ന് രക്ത സാമ്പിളുകളില്‍ നിപ്പാ വൈറസ് ബാധയില്ലെന്ന് പരിശോധന ഫലം. പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നു പേരുടെ രക്ത സാമ്പിളുകളാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.

ജില്ലയില്‍ നിപ്പാ വൈറസ് ബാധയെന്ന ആശങ്ക ഇതോടെ ഒഴിഞ്ഞു. നിപ്പാ വൈറസ് ബാധയെ പ്രതിരോധിക്കുന്നതായുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയുന്നതായി കോഴിക്കോട് ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും

സംസ്ഥാനത്ത് ഇതുവരെ 29 പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു ജില്ലകളിലുള്ളവരാണ് ഇവര്‍. നിപ്പയെ തുടര്‍ന്ന് കേരളത്തിലേക്ക് വരുന്ന പൗരന്‍മാര്‍ക്ക് കഴിഞ്ഞ ദിവസം ഗള്‍ഫ് രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ്പാ വൈറസ ബാധ സഥിരീകരിച്ചു. നഴസിങ് വിദ്യാര്‍ഥിനിക്കാണ് നിപ്പാ ബാധിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ചെസറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ 14 പേര്‍ക്ക നിപ്പാ സ്ഥിരീകരിച്ചു. ഇതില്‍ 12 പേര്‍ മരിച്ചു. കോഴിക്കോട് മിംസ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന പാലാഴി സ്വദേശി അഭിന്റെ നില ഗുരുതരമാണ.

error: Content is protected !!