കര്‍ണാടക ഗവർണർ രാജിവയ്ക്ക്കണം: സി പി എം

കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ബിജെപിക്ക് നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെ ബിജെപിയേയും അവരുടെ നേതാക്കളെയും വിമർശിച്ചും പരിഹസിച്ചും പ്രതിപക്ഷ പാർട്ടികളും നേതാക്കളും രംഗത്തെത്തി. ബിജെപിയുടെ ക്രമിനൽ അഴിമതി തന്ത്രങ്ങൾ പാളുന്ന കാഴ്ചയാണ് കർണാടകത്തിൽ കണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഭൂരിപക്ഷമില്ലാതിരുന്നിട്ടും സർക്കാർ ഉണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടി തെറ്റാണെന്ന് തെളിഞ്ഞെന്നും, ഗവർണർ വാജുഭായ് വാല രാജിവയ്ക്കണമെന്നും യെച്ചൂരി ആവശ്യപ്പെടുകയും ചെയ്തു.

error: Content is protected !!