പലതവണ കയറിയിറങ്ങിയിട്ടും നടപടിയില്ല മ​ധ്യ​വ​യ​സ്ക​ൻ വി​ല്ലേ​ജ് ഓ​ഫീ​സി​നു തീ​യി​ട്ടു

കൊച്ചി ആ​ന്പ​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ഇ​ന്നു രാ​വി​ലെ യാണ് സം​ഭ​വം നടന്നത്.കാ​ഞ്ഞി​ര​മ​റ്റം പാ​ല​കു​ന്നു​മ​ല ച​ക്കാ​ല​യ്ക്ക​ൽ ര​വി​ എന്നയാളാണ് ഓ​ഫീ​സി​നു​ള്ളി​ൽ തീ​യി​ട്ട​ത്. വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ചി​ല ജീ​വ​ന​ക്കാ​രു​മാ​യി മാ​സ​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​മാ​ണു സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ. ജീ​വ​ന​ക്കാ​ർ രാ​വി​ലെ എ​ത്തി​യ​പ്പോ​ൾ, ഓ​ഫീ​സി​നു മു​ന്നി​ൽ കാ​ത്തി​രു​ന്ന ര​വി വേ​ഗ​ത്തി​ൽ ഓ​ഫീ​സി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച് മേ​ശ​പ്പു​റ​ത്ത് വ​ച്ചി​രു​ന്ന ഫ​യ​ലി​ലേ​ക്ക് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം​ക​ണ്ട ജീ​വ​ന​ക്കാ​ർ ഉ​ട​ൻ തീ​യ​ണ​ച്ചു. മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​ഹ​സി​ൽ​ദാ​രും ഫ​യ​ർ​ഫോ​ഴ്സും സ്ഥലത്തെത്തി.

error: Content is protected !!