പിണറായിയിലെ മരണങ്ങൾ കൊലപാതകമെന്ന് സൂചന : യുവതിയായ വീട്ടമ്മ കസ്റ്റഡിയിൽ

പിണറായിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിക്കാനിടയായതു കൊലപാതകങ്ങളാണെന്ന സൂചന.
ഈ സാഹചര്യത്തില്‍ കുടുംബത്തിലെ ശേഷിച്ച അംഗം സൗമ്യയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. വിഷം ഉള്ളിൽ ചെന്നാണ് ഇവർ മരിച്ചതെന്നു കണ്ടെത്തിയതിനെ തുടർന്നാണു സൗമ്യയെ ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ടൗ​ണ്‍ സി​ഐ കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും യുവതിയെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ഫ്തി​യി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സൗ​മ്യ​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ചോ​ദ്യം ചെ​യ്യ​ലി​ല്‍ നാ​ല് മ​ര​ണ​ങ്ങ​ളു​ടേ​യും ചു​രു​ള​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.സം​ഭ​വ​ത്തി​ല്‍ സൗ​മ്യ​യു​ടെ പ​ങ്ക് വ്യക്തമായ സൂ​ച​ന​ക​ളാ​ണ് പു​റ​ത്തു വ​ന്നി​ട്ടു​ള്ള​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൗ​മ്യ​യു​ടെ ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളു​മു​ള്‍​പ്പെ​ടെ 30 ലേ​റെ പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ​യെ​ല്ലാം മൊ​ഴി​ക​ളി​ല്‍ നി​ന്ന് വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചുവെന്നാണ് റിപ്പോർട്ട്.
യുവതിയുടെ വഴിവിട്ട ബന്ധങ്ങളാണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെന്നാണ് കരുതപ്പെടുന്നത്. ഇ​ത്ത​ര​ത്തി​ല്‍ സം​ശ​യി​ക്കു​ന്ന മൂ​ന്ന് പേ​രേ​യാ​ണ് പോ​ലീ​സ് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി വി​ളി​ച്ചുവ​രു​ത്തി ചോ​ദ്യം ചെ​യ്തി​ട്ടു​ള്ള​ത്. മ​ര​ണ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ ഇ​വ​ര്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന കാ​ര്യ​വും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​

സൗ​മ്യ​യു​ടെ മ​ക​ള്‍ എ​ട്ടു വ​യ​സു​കാ​രി ഐ​ശ്വ​ര്യ കി​ഷോ​റി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് സ​ബ് ഡി​വി​ഷ​ണ​ല്‍ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ അ​നു​മ​തി​യോ​ടെ തിങ്കളാഴ്ച പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യിരുന്നു. നാ​ല് മ​ര​ണ​ങ്ങ​ളി​ല്‍ മൂ​ന്നും എ​ലി വി​ഷം ഉള്ളിൽ ചെ​ന്നാ​ണെ​ന്ന് ഇ​തി​ന​കം വ്യ​ക്ത​മാ​യി ക​ഴി​ഞ്ഞു. മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളു​ടേ​യും പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ ബ​ല​ത്തി​ലും ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച​ത് വീ​ട്ടി​നു​ള്ളി​ല്‍ ത​ന്നെ​യു​ള്ള​യാ​ളെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.

വണ്ണത്താംവീട്ടിൽ കുഞ്ഞേരി കുഞ്ഞിക്കണ്ണൻ, ഭാര്യ കമല, കുഞ്ഞിക്കണ്ണന്റെ മകൾ സൗമ്യയുടെ മകൾ ഐശ്വര്യ (9) എന്നിവരാണു കഴിഞ്ഞ നാലു മാസത്തിനിടെ ഛർദ്ദിയെ തുടർന്നു മരിച്ചത്. സൗമ്യയുടെ രണ്ടാമത്തെ മകൾ കീർത്തന (1) ആറു വർഷം മുൻപ് സമാന സാഹചര്യങ്ങളിൽ ഛർദ്ദിയെ തുടർന്നു മരിച്ചിരുന്നു.നാലു മാസത്തിനിടെ തുടർച്ചയായി മരണങ്ങൾ ഉണ്ടായതിനെ തുടർന്നു നാട്ടുകാർ പരാതികളും സംശയവും ഉന്നയിച്ചതിനെത്തുടർന്നു കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ഐശ്വര്യയുടെയും പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.

ഇതിൽ കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹത്തിൽ എലിവിഷത്തിൽ ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫേറ്റിന്റെ അംശം കണ്ടെത്തി.ശരീരത്തിൽ വിഷാംശം കണ്ടതോടെ മരണങ്ങൾ കൊലപാതകമാകുമെന്ന സംശയത്തിലാണു പൊലീസ്. ഇതേത്തുടർന്നാണു സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സൗമ്യയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന യുവാക്കൾക്കു വേണ്ടിയും തിരച്ചിൽ നടത്തുകയാണ്.

error: Content is protected !!