ശുഹൈബ് വധം: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് എം.എം ഹസന്‍

നീ​തി നി​ർ​വ​ഹ​ണ​ത്തെ പ​രി​പൂ​ർ​ണ​മാ​യി രാ​ഷ്ട്രീ​യ​വ​ത്ക​രി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ. മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ശു​ഹൈ​ബി​നെ കൊ​ല്ല​പ്പെ​ടു​ത്തി​യ കേ​സ് സി​ബി​ഐ​ക്കു വി​ട​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഹ​സ​ൻ. ശു​ഹൈ​ബ് കേ​സി​ൽ അ​ന്വേ​ഷ​ണം ശ​രി​യാ​യ വി​ധ​ത്തി​ലാ​ണെ​ന്നും കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു.

error: Content is protected !!