ബി.ഡി.ജെ.എസ്സിനെ തളച്ച് ബി.ജെ.പി: തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭ ടിക്കറ്റ്
ബിഡിജഐസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുമെന്നു റിപ്പോർട്ടുകൾ. വിവരം ബിജെപി കേന്ദ്രനേതൃത്വം തുഷാറിനെ അറിയിച്ചതായും മാധ്യമ റിപ്പോർട്ടുകളുണ്ട്.
എൻഡിഎ മുന്നണിയിൽനിന്ന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് ബിഡിജഐസ് നേതൃത്വം പലതവണ പരാതിപ്പെട്ടിരുന്നു. പല തവണ ഇടതുമുന്നണിയോട് അടുക്കുന്ന സൂചനപോലും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നൽകി. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനും തുഷാറും ചെങ്ങന്നൂര്‍ ഉപതിരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയെ വിമര്‍ശിക്കുന്നുണ്ട്.ഇതിനിടെയാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ.
ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുക കാര്യം പോലും ബിഡിജെഎസ് ആലോചിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അനുനയ നീക്കവുമായി ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നത്.