ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പീഡനകേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടി

നടന്‍ ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പീഡനകേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടി. ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ റദ്ദ് ചെയ്യണമെന്നും ഭീഷണിയുള്ളതിനാല്‍ തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും പരാതിക്കാരി കോടതിയോട് ആവശ്യപ്പെട്ടു. ഉണ്ണി മാധ്യമങ്ങളോട് തന്റെ പേര് വെളിപ്പെടുത്തിയെന്നും കോടതിയില്‍ നല്‍കിയ പരാതിയില്‍ സ്ത്രീ പറയുന്നു.

ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമയുടെ കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15 ന് പരാതി നല്‍കിയിരുന്നു.

യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടന്‍ പരാതിയില്‍ പറയുന്നു.ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലാണ് ഉണ്ണിമുകുന്ദന്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ താന്‍ നാല് മാസം മുമ്പ് താന്‍ നല്‍കിയ കേസില്‍ കാക്കനാട് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ഉണ്ണി വ്യാജ പരാതിയുമായി രംഗത്ത് വന്നതെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് തുടങ്ങിയതെന്നും യുവതി ആരോപിച്ചിരുന്നു.

error: Content is protected !!