കായൽ കയ്യേറ്റ കേസ്: ജഡ്ജി പിൻമാറി

കായല്‍ കയ്യേറ്റ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും സുപ്രീം കോടതി ജഡ്ജി പിന്‍മാറി. ജസ്റ്റിസ് എഎന്‍ കന്‍വില്‍ക്കറാണു പിന്‍മാറിയത്. ശൈത്യകാല അവധിക്ക് ശേഷം പുതിയ ബെഞ്ച് ഹര്‍ജി പരിഗണിക്കും.

ഭൂമി കൈയേറ്റം സംബന്ധിച്ച ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയായിരുന്ന തോമസ് ചാണ്ടി സര്‍ക്കാരിനെ കക്ഷിയാക്കിയാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളിയ ഹൈക്കോടതി സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടമായി എന്ന കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടും ഹൈക്കോടതി വിധിയും സ്റ്റേ ചെയ്യണമെന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രധാന ആവശ്യം

error: Content is protected !!