ഐഎസ് ബന്ധം ,കണ്ണൂരിൽ പിടിലായവർക്കെതിരെ എൻഐഎ കേസെടുത്തു

ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കണ്ണൂർ സ്വദേശികളായ അഞ്ചു പേർക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. യുഎപിഎ 38, 39 പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മിഥിലാജ് (26), അബ്ദുൾ റസാഖ് (34), എം.വി. റഷീദ് (24), മനാഫ് റഹ്മാൻ (42), യു.കെ. ഹംസ (57) എന്നിവർക്കെതിരെയാണ് കണ്ണൂർ വളപട്ടണം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേരള പോലീസിൽനിന്നു കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. തുർക്കിയിൽനിന്നു പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുർക്കി പോലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയച്ച ഇവരെ കഴിഞ്ഞ ഒക്ടോബറിലാണ് കണ്ണൂരിൽ പോലീസ് പിടികൂടിയത്.

error: Content is protected !!