ദിലീപിനെതിരെ നിലപാട് കടുപ്പിച്ച് പൊലീസ്

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിലപാട് കടുപ്പിച്ച് പൊലീസ്. നടിയുടെ ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത് എന്ന് പൊലീസ് കോടതിയെ അറിയിക്കും.ദിലീപിന്റെ ഹർജിയിൽ അങ്കമാലി കോടതി ഇന്ന് ഉത്തരവ് പറയും. എന്നാൽ ഇക്കാര്യം അന്വേഷണസംഘം കോടതിയിൽ നിഷേധിച്ചിട്ടുണ്ട്.

കേസിൽ ദൃശ്യങ്ങളടക്കം തനിക്കെതിരായ തെളിവുകളുടെ മുഴുവൻ പകർപ്പും ആവശ്യപെട്ട് ദിലീപ് നൽകിയ രണ്ട് ഹർജികളും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. നടിയെ ആക്രമിച്ച് മുഖ്യപ്രതി സുനിൽ കുമാർ പകർത്തിയ ദൃശ്യങ്ങളും രണ്ടാം ഘട്ട കുറ്റപത്രത്തൊടൊപ്പം പോലീസ് ഹാജരാക്കിയ തെളിവുകളുടെ പകർപ്പുകളും വേണമെന്നാണ് ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഈ തെളിവുകൾ ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നാണ് ഹ‍ർജിയിൽ പറയുന്നത്. നൂറിലേറെ രേഖകൾ ആവശ്യപ്പെട്ടാണ് ഹർജി.

രണ്ടാമത് സമര്‍പ്പിച്ച കുറ്റപത്രം ചോദ്യംചെയ്ത് നടന്‍ ദിലീപ് കോടതിയിലെത്തിയിരുന്നു. ആദ്യ കുറ്റപത്രത്തില്‍നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നതെന്ന് ദിലീപ് ആരോപിക്കുന്നു. നേരത്തെ ദിലീപിന്റെ അഭിഭാഷകൻ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം പതിനേഴിലേക്ക് മാറ്റിയിട്ടുണ്ട്.

You may have missed

error: Content is protected !!