യുവതിയെ മതം മാറ്റിയ കേസ് എൻ ഐ എ ഏറ്റെടുക്കാൻ സാധ്യത

പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച കേസ് എൻഐഎ ഏറ്റെടുത്തേക്കും. എൻഐഎ കേസിന്‍റെ പ്രാഥമിക വിവരങ്ങൾ പൊലീസിൽ നിന്ന്തേടി. പ്രതികളുടെ ഐഎസ് ബന്ധവും എൻഐഎ അന്വേഷിക്കും. മുഖ്യപ്രതി റിയാസ് നിലവിൽ സൗദി അറേബ്യയിലാണ്.

അതേസമയം കേസിൽ പൊലീസ് അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്. അന്വേഷണസംഘം അടുത്ത ദിവസം ബെഗലൂരുവിലേക്ക് പോകുന്നുണ്ട്. ബെംഗളൂരുവിൽ വച്ചായിരുന്നു മുഖ്യപ്രതി റിയാസ് യുവതിയുമായി അടുപ്പത്തിലായി വിവാഹം കഴിച്ചത്.

പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ അഞ്ച് ദിവസം മുന്പ് പറവൂർ സ്വദേശികളായ രണ്ട് പേർ അറസ്റ്റിലായിരുന്നു. ഇഈ പ്രതികളെ ഇന്ന് ബെംഗളൂരുവിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

error: Content is protected !!