കാശ്മീരില്‍ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ മലയാളി ജവാന് വീ​ര​മൃ​ത്യു

ജ​മ്മു കാ​ശ്മീ​രി​ലെ സം​ബ സെ​ക്ട​റി​ൽ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. മാ​വേ​ലി​ക്ക​ര പോ​ന​കം തോ​പ്പി​ൽ ഏ​ബ്ര​ഹാം ജോ​ണ്‍-​സാ​റാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സാം ​ഏ​ബ്ര​ഹാ​മാ​ണ് ജ​മ്മു​വി​ലെ അ​ഹ്നൂ​ർ ജി​ല്ല​യി​ലെ സു​ന്ദ​ർ​ബെ​നി​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ച​ത്.

ആ​റാം മ​ദ്രാ​സ് റെജി​മ​ന്‍റി​ലെ ലാ​ൻ​സ് നാ​യി​ക്കാ​യി​രു​ന്നു സാം. ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ജ​മ്മു​വി​ൽ സൈ​ന്യ​ത്തി​ലെ സി​ഗ്ന​ൽ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന സ​ഹോ​ദ​ര​ൻ സാ​ബു​വി​നെ ഇ​യാ​ൾ​ക്ക് ഒ​പ്പം സൈ​ന്യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ മ​ര​ണ​വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ടു പി​ന്നാ​ലെ ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​വും ഉ​ണ്ടാ​യി.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് സാം ​ഒ​ടു​വി​ൽ നാ​ട്ടി​ലെ​ത്തി​യ​ത്. അ​ടു​ത്ത​മാ​സം ഭാ​ര്യ​യു​ടെ പ്ര​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു നാ​ട്ടി​ലെ​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. ഇ​തി​നാ​യി സാം ​അ​വ​ധി​യും ത​ര​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഭാ​ര്യ: അ​നു, തേ​വ​ല​ക്ക​ര സ്വ​ദേ​ശി​നി​യാ​ണ്. മ​ക​ൾ: ര​ണ്ട​ര വ​യ​സു​ള്ള എ​യ്ഞ്ച​ൽ. മ​റ്റൊ​രു സ​ഹോ​ദ​ര​ൻ: സ​ജി.
Sponsored by Revcontent
From The Web

error: Content is protected !!