ആസ്തമയുള്ളവർ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ആസ്തമയുള്ളവർ നിർബന്ധമായും ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആസ്തമയുള്ളവർ ചില ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണം. ബീൻസ്,ക്യാബേജ്,സവാള, ഇഞ്ചി എന്നിവ നിർബന്ധമായും ഒഴിവാക്കണം. കടയിൽനിന്നു വാങ്ങുന്ന പാക്ക്ഡ് ഭക്ഷണപദാർഥങ്ങൾ കഴിക്കാതിരിക്കുക. ഇവ കേടാകാതിരിക്കാൻ ചേർക്കുന്ന കൃത്രിമനിറങ്ങളും പ്രിസർവേറ്റീവുകളും ആസ്തമയെ ത്വരിതപ്പെടുത്തും.

ബേക്കറി പലഹാരങ്ങൾ നിർബന്ധമായും ഒഴിവാക്കണം. ബേക്കറി പലഹാരങ്ങളിൽ കൃത്രിമമായ മധുരമാണ് ചേർക്കാറുള്ളത്.  വെജിറ്റബിൾ ഓയിൽ ഉപയോഗിച്ചു പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാതിരിക്കുക. അതുപോലെ ഒരു തവണ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക. ആസ്തമയുള്ളവർ എണ്ണ പലഹാരങ്ങൾ പൂർണമായും ഒഴിവാക്കുക.

ഫാറ്റി ഫുഡ് അഥവാ കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പാൽ ഉൽപ്പന്നങ്ങൾ ആസ്തമയുള്ളവർ  പൂർണമായും ഒഴിവാക്കുക. വിവിധതരം അച്ചാറുകൾ, നാരങ്ങ വെള്ള, വെെൻ, ഡ്രെെ ഫ്രൂട്ട്സ്, ചായ, കാപ്പി എന്നിവ ഒഴിവാക്കുക. എന്നാൽ ആസ്തമയുള്ളവർ  ദിവസവും ഒാരോ ആപ്പിൾ കഴിക്കുന്നത് ഏറെ നല്ലതാണ്. ​ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. മത്തങ്ങയുടെ കുരുവും സാൽമൺ മത്സ്യവും കഴിക്കുന്നത് ഏറെ നല്ലതാണ്.

error: Content is protected !!