മസില്‍ പെരുപ്പിക്കാന്‍ മത്തന്‍ കുരു

യുവതലമുറ ഇപ്പോള്‍ ശരീരത്തിലെ മസിലുകള്‍ പെരുപ്പിക്കാന്‍ കഠിന ശ്രമത്തിലാണ്. സിക്‌സ് പായ്ക്ക് ആയില്ലെങ്കിലും നല്ല മസിൽ എങ്കിലും ഉണ്ടായാൽ മതി. ഇങ്ങനെ കരുതുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരിൽ കൂടുതൽപേരും. അതിനായി ഭക്ഷണം വലിച്ചുവാരി കഴിക്കുകയാണ് പലരും ചെയ്യുന്നത്.

മസിൽ പെരുപ്പിക്കാൻവേണ്ടി അപകടകരമായ പ്രോട്ടീൻ പൗഡറും, ഫുഡ് സപ്ലിമെന്റുകളും ഉപയോഗിക്കുവരുടെ എണ്ണം കൂടിവരുന്നു. എന്നാല്‍ ആരോഗ്യമുളള മസിലുകള്‍ ഉണ്ടാവാന്‍ പോഷകം അടങ്ങിയ ആഹാരമാണ് കഴിക്കേണ്ടത്.

മസില്‍ വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ് മത്തന്‍കുരു. പ്രോട്ടീനാല്‍ സംപുഷ്ടമായ മത്തന്‍ കുരു മസില്‍ ഉണ്ടാക്കാന്‍ സഹായിക്കും. മഗ്നീഷ്യം, കോപ്പര്‍, അയണ്‍,  പ്രോട്ടീന്‍, ഒമേഗ-3 ,വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി തുടങ്ങി നിരവധി മൂലകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ മസില്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ മത്തന്‍കുരു ദിവസവും കഴിക്കുന്നത് നല്ലതാണ്.

മത്തന്‍ കുരുവില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഹൃദ്രോഗ സാധ്യത കുറയ്ക്കും. രക്തസമ്മര്‍ദ്ദത്തെ ഒരു പരിധിവരെ തടയും. പുരുഷ വന്ധ്യത ഇല്ലാതാക്കന്‍ മത്തന്‍ കുരുവിന് കഴിയും. മത്തന്‍ കുരുവില്‍ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷ വന്ധ്യതയെ തടയാന്‍ സഹായിക്കും.

error: Content is protected !!