12 വയസ്സ് വരെയുള്ള കുട്ടികളുടെ ചികിത്സ സൗജന്യമായി ചെയ്യുന്നതിന് മിംസുമായി ധാരണയായി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ 12 വയസ്സ് വരെയുള്ള കുട്ടികളുടെ കിഡ്‌നി മാറ്റിവെക്കൽ, കരൾ മാറ്റി വെക്കൽ, മജ്ജ മാറ്റി വെക്കൽ, റേഡിയേഷൻ തെറാപ്പി തുടങ്ങിയ ഭീമമായ ചിലവ് വരുന്ന ചികിത്സകൾ സർക്കാരിന്റെ സഹായത്തോടെയും വിവിധ അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെയും ആസ്റ്റർ മിംസ് സൗജന്യമായി ചെയ്യുമെന്ന് ധാരണയായി. ഹോപ്പ്, ഫിറോസ് കുന്നംപറമ്പിൽ ഫൌണ്ടേഷൻ തുടങ്ങിയ എൻ. ജി. ഒ യുമായി ഉണ്ടാക്കിയ ധാരണ പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കുട്ടികൾക്കുള്ള ചികിത്സ എത്രയും പെട്ടെന്ന് നൽകുമെന്നു ആസ്റ്റർ മിംസ് സി. ഇ. ഒ. ഫർഹാൻ യാസിൻ ഹോപ്പിന്റെ മാനേജിങ് ട്രസ്റ്റീ ശ്രീ ജയമോഹൻ, വൈസ് പ്രസിഡന്റ് ഡോ. ശാഹുൽ ഹമീദ് എന്നിവർക്ക് ഉറപ്പു നൽകി
മേൽപറഞ്ഞ രീതിയിലുള്ള ചികിത്സ ആവശ്യം വരുന്നവർ കണ്ണൂർ പിലാത്തറയിൽ ഉള്ള ഹോപ്പുമായി ബന്ധപ്പെടുക
വാട്സാപ്പ്
ഡോ. ശാഹുൽ ഹമീദ്
7025353535