കണ്ണൂർ ആസ്റ്റർ മിംസിൽ അത്യപൂർവ്വമായ ചിംനി ശസ്ത്രക്രിയാ രീതിയിലൂടെ എൺപതുവയസ്സുകാരന്റെ ജീവൻ രക്ഷിച്ചു

അത്യപൂർവ്വമായ ചിനി ശസ്ത്രക്രിയാ രീതിയിലൂടെ എൺപതുവയസ്സുകാരന്റെ ജീവൻ രക്ഷിക്കുവാൻ കണ്ണൂർ ആസ്റ്റർ മിംസിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാർക്ക് സാധിച്ചു. വയറുവേദനയും തുടർന്ന് ബോധക്ഷയവും സംഭവിച്ച വ്യക്തിയെ ബന്ധുക്കൾ ആസ്റ്റർ മിംസിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു രോഗി വിശദമായ പരിശോധനയിൽ വയറിലെ മഹാധമനിയിൽ വീക്കം സംഭവിക്കുകയും പൊട്ടുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഹൃദയത്തിലും കാലിലും ബ്ലോക്കുകളും കണ്ടു പിടിക്കപ്പെട്ടു.

നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖമുള്ള വ്യക്തികൂടിയായിരുന്നു. അദ്ദേഹം. പ്രായവും ശ്വാസകോശ സംബന്ധമായ രോഗവും കാരണം അദ്ദേഹത്തെ അനസ്തേഷ്യ നൽകി ശരീരം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുവാൻ സാധിക്കുമായിരുന്നില്ല. കീ ഹോൾ രീതിയിലൂടെ സ്റ്റൻഡ് സ്ഥാപിക്കുക എന്നതായിരുന്നു ചെയ്യാൻ സാധിക്കുന്ന രീതി. എന്നാൽ മഹാധമനിയിൽ വിള്ളൽ വന്ന ഭാഗം സെന്റ് വെച്ച് അടക്കുമ്പോൾ വൃക്കയിലേക്കും കുടലിലേക്കും രക്തം പോകുന്ന ദ്വാരം കൂടി അടയ്ക്കപ്പെടും. ഇത് കൂടുതൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.

ഈ സാഹചര്യത്തിൽ കുടലിലേക്കും വൃക്കയിലേക്കും രക്തം പോകുന്ന ഭാഗങ്ങളെ തിരിച്ചറിഞ്ഞ് കൃത്യമായ രീതിയിൽ സ്റ്റൻഡ് സ്ഥാപിച്ച് വൃക്കയിലേക്കുമുള്ള രക്തസഞ്ചാര പാതയെ തടസമില്ലാതാക്കുന്നു. ഈ രീതിയെയാണ് ചിനി എന്ന് പറയുന്നത്. വളരെ സങ്കീർണ്ണമായ ഈ രീതി മാത്രമാണ് രോഗിക്ക് ഫലപ്രദമെന്ന കാര്യം ബന്ധുക്കളെ പറഞ്ഞ് മനസ്സിലാക്കുകയും അവരുടെ സമ്മതത്തോടെ ശസ്ത്രക്രിയ നിർവ്വഹിക്കുകയും ചെയ്തു. എട്ട് മണിക്കൂറിലധികം സമയം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കൊടുവിൽ സ്റ്റെന്റ് വിജയകരമായി സ്ഥാപിക്കുകയും മഹാധമനിയിലെ വിള്ളൽ അടയ്ക്കുകയും വൃക്കയിലേക്കും കൂടലിലേക്കുമുള്ള രക്തസഞ്ചാരം ഉറപ്പ് വരുത്തുകയും കാലിലെ ബ്ലോക്ക് നീക്കം ചെയ്യുകയും ചെയ്യു അതിന് ശേഷം അതേ ദിവസം തന്നെ ഹൃദയത്തിലെ ബ്ലോക്ക് നീക്കം ചെയ്യുവാൻ രോഗിയെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കും വിധേയനാക്കി.

രോഗി അതിവേഗം രോഗമുക്തി നേടുകയും ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം പൂർണ്ണ ആരോഗ്യവാനാണെന്ന് ഉറപ്പ് വരുത്തി ഡിസ്മാർജ്ജ് ചെയ്യുകയും ചെയ്യു ഇത്തരം സങ്കീർണ്ണമായ ശസ്ത്രക്രിയ ഉത്തരമലബാറിൽ നിർവ്വഹിക്കുന്നത്. ആസ്റ്റർ മിംസിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ ആദ്യമായാണ് അനുഭവസമ്പത്തും അത്യാധുനിക കാത്ത് ലാബ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സാന്നിദ്ധ്യവുമാണ്. ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കാൻ സഹായകരമായത് എന്ന് ശ്രീ പാർഹാൻ യാസിൻ റീജ്യണൽ ഡയറക്ടർ ആസ്റ്റർ കേരള & ഒമാൻ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് കാർഡിയോളജി റേഡിയോളജി കാർഡിയാക് സർജറി, കാർഡിയാക് അനസ്തേഷ്യ ഡോക്ടർമാരും ടെക്നീഷ്യന്മാരും നേതൃത്വം വഹിച്ചു.

പത്രസമ്മേളനത്തിൽ ശ്രീ. ഫർഹാൻ യാസിൻ (റീജ്യണൽ ഡയറക്ടർ, ആസ്റ്റർ കേരള & ഒമാൻ), ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ, ഡോ. അനിൽ കുമാർ, കൂടാതെ സർജറിക്ക് വിധേയനായ കീച്ചേരി സ്വദേശി പ്രൊഫസർ ഇബ്രാഹിം കുട്ടി എന്നിവർ പങ്കെടുത്തു.

error: Content is protected !!