‘കരുതിക്കൂട്ടി ഇന്ത്യ’ ; ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടി20 ഇന്ന് ബാംഗ്ലൂരിൽ
ഇന്ത്യ- ആസ്ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആസ്ട്രേലിയ(1-0) മുന്നിലാണ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകീട്ട് 7 മണിക്കാണ് മത്സരം. ഇന്ന് തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. ആദ്യ മത്സരത്തില്‍ ആസ്ട്രേലിയ ഇന്ത്യയെ മൂന്ന് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. മോശം ബാറ്റിങ് പ്രകടനമാണ് ഇന്ത്യ പരാജയപ്പെടാന്‍ കാരണം.
ആദ്യ മത്സരത്തില്‍ കളിച്ച താരങ്ങളില്‍ ആസ്ട്രേലിയ വലിയ മാറ്റങ്ങള്‍ക്ക് മുതിരാനിടയില്ല. അതേസമയം ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കഴിഞ്ഞ മത്സരത്തിലെ ‘വില്ലന്‍’ ഉമേഷ് യാദവിന് ഇന്ന് പുറത്തിരിക്കേണ്ടി വരും. ബംഗളൂരുവില്‍ പൊതുവെ ബാറ്റിങ് അനുകൂല സാഹചര്യമായതിനാല്‍ ഉയര്‍ന്ന സ്കോര്‍ തന്നെ പ്രതീക്ഷിക്കാം.