പ്രതിഷേധം തുടര്‍ന്ന് കായികതാരങ്ങള്‍; അര്‍ജുന അവാര്‍ഡും ഖേല്‍ രത്‌നയും തിരിച്ചുനല്‍കി വിനേഷ് ഫോഗട്ട്‌

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കായിക താരങ്ങള്‍. ഗുസ്തി താരം വിനേഷ് ഫോഗട്ട് അവാര്‍ഡുകള്‍ മടക്കി നല്‍കി. ഖേല്‍രത്നയും അര്‍ജുന അവാര്‍ഡും തിരികെ നല്‍കി. അര്‍ജുന അവാര്‍ഡ് ഫലകം കര്‍ത്തവ്യപഥില്‍ വച്ച് വിനേഷ് മടങ്ങി.

ഖേല്‍ രത്‌ന പുരസ്‌കാരവും റോഡില്‍ വച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ താരങ്ങള്‍ പ്രതിഷേധിക്കുകയാണ്. രാജ്യം നല്‍കിയ ഖേല്‍രത്നയും അര്‍ജുന അവാര്‍ഡും തിരികെ നല്‍കുമെന്ന് വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

error: Content is protected !!