കണ്ണൂരിൽ ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

കണ്ണൂർ വളപട്ടണത്ത് നിർമ്മാണ പ്രവർത്തികൾക്കായി വെള്ളം വറ്റി ക്കുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു. വർഷങ്ങളായി പൊയ്ത്തുംകടവ് സൂര്യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് വില്ലുപുരം തോട്ടപ്പടി സ്വദേശി സെൽവരാജ് (55 ) ആണ് മരിച്ചത്. മിൽ റോഡിലെ പ്ലൈവുഡ് കമ്പനിയിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന് എടുത്ത കുഴിയിലെ വെള്ളം വറ്റിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

error: Content is protected !!