അക്ബറും സീതയും പോയി : സിംഹങ്ങള്‍ ഇനി സൂരജും തനയയും
വിവാദങ്ങള്‍ക്ക് പിന്നാലെ ബംഗാളിലെ മൃഗശാലയിലെ സിംഹങ്ങള്‍ക്ക് പേരുമാറ്റം. നേരത്തെ അക്ബര്‍, സീത എന്നീ പേരുകള്‍ ഉണ്ടായിരുന്ന സിംഹങ്ങള്‍ക്കാണ് പുതിയ പേര് നല്‍കുക. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നുമാണ് പുതിയ പേര്.കോല്‍ക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിര്‍ദേശിച്ചത്. കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. പുതിയ പേരുകള്‍ കേന്ദ്ര മൃഗശാലാ അഥോറിറ്റിക്ക് കൈമാറി.
കഴിഞ്ഞ ഫെബ്രുവരിയില്‍ ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്ന സിംഹങ്ങളുടെ പേര് വിവാദമായിരുന്നു. അക്ബറിനെയും സീതയെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത് ചോദ്യംചെയ്ത് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.