ജില്ലാതല വിഎഫ്സിയില്‍ 25 വരെ വോട്ട് ചെയ്യാം

കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജിലെ ജില്ലാതല വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഏപ്രില്‍ 25വരെ പ്രവര്‍ത്തിക്കും. നേരത്തെ അപേക്ഷ നല്‍കിയ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാം. കൂടാതെ പോളിംഗ് സ്റ്റേഷനുകളില്‍ ഡ്യൂട്ടി ലഭിച്ച നേരത്തെ അപേക്ഷ നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ട് രേഖപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 25നു രാവിലെ ഒമ്പത് മണിമുതല്‍ പോളിങ്ങ് സാമഗ്രികള്‍ വിതരണ ചെയ്യുന്ന ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ നിന്നു വോട്ട് ചെയ്യാം.

error: Content is protected !!