ലോക്‌സഭാ തിരഞ്ഞെടുപ്പ്: എല്ലാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും മൊബൈല്‍ പട്രോളിങ് ടീം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഓരോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും മൊബൈല്‍ പട്രോളിങ്ങിനായി 10ഓളം  സംഘങ്ങള്‍ ഉണ്ടായിരിക്കുമെന്ന്  സിറ്റി പോലീസ് കമ്മീഷ്ണര്‍ അജിത് കുമാര്‍, റൂറല്‍ പോലീസ് മേധാവി എം ഹേമലത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നങ്ങളാണെങ്കില്‍പോലും ശക്തമായ നടപടിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.എല്ലാ പോളിങ്ങ് സ്‌റ്റേഷനിലും കേന്ദ്ര സായുധ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കും.പോളിങ്ങ് സ്‌റ്റേഷന്റെ സുരക്ഷാ ചുമതലക്കായി സംസ്ഥാന പോലീസിനേയും വിന്യസിക്കും. സമാധാനവും സുതാര്യവുമായ ഒരു തിരഞ്ഞെടുപ്പിന് എല്ലാവരുടെയും സഹകരണം പോലീസ് മേധാവികള്‍ അഭ്യര്‍ഥിച്ചു.

error: Content is protected !!