കുടകിൽ ഹോംസ്റ്റേയിൽ മുറിയെടുത്ത കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

കർണാടക കുടകിൽ ഹോംസ്റ്റേയിൽ മുറിയെടുത്ത കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. കൊല്ലം സ്വദേശി വിനോദ് ബാബു സേനൻ, ഭാര്യ ജിബി എബ്രഹാം, എട്ടു വയസ്സുകാരി മകൾ എന്നിവരാണ് മരിച്ചത്. മടിക്കേരി കാഗോഡു ബിലിഗേരിയിലെ ആരേക്കാ ഹോംസ്റ്റേയിലാണ് സംഭവം.

ഹോംസ്റ്റേയിലെ മുറിയിൽ വിനോദും ഭാര്യയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കിടപ്പുമുറിയിലാണ് എട്ടുവയസുകാരി മകളുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മടിക്കേരി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

error: Content is protected !!