കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

തിയ്യതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ2022)   പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഫീസ് സ്റ്റേറ്റ്മെന്റും  അഫിഡവിറ്റും സർവകലാശാലയിൽ സമർപ്പിക്കേണ്ടുന്ന  അവസാന തിയ്യതി ജനുവരി 11 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു .

 

പ്രൊജക്റ്റ് /വൈവ പരീക്ഷ

നാലാം സെമസ്റ്റർ എം.എ. എക്കണോമിക്സ് ഡിഗ്രി(പ്രൈവറ്റ് രജിസ്ട്രേഷൻ-റഗുലർ), ഏപ്രിൽ 2022 ൻറെ പ്രോജക്ട് മൂല്യനിർണയം 13.01.2023 നും വാചാ പരീക്ഷ 16.01.2023 നും സർവകലാശാലാ താവക്കര കാമ്പസിലെ ഹ്യൂമൺ റിസോഴ്സ് ഡവലപ്പ്മെൻറ് സെൻററിൽ വച്ചു നടത്തുന്നതാണ്. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ‍ ലഭ്യമാണ്.

                           

പ്രായോഗിക പരീക്ഷ 

മൂന്നാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്(റഗുലർ/സപ്ലിമെൻററി), നവംബർ 2022 ൻറെ  പ്രായോഗിക പരീക്ഷ 2023  ജനുവരി 11, 12, 13, 16, 17 എന്നീ തീയതികളിലായി കോളേജ് ഫോ4 കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, തോട്ടടയിൽ വച്ച് നടത്തുന്നതാണ് . ടൈം ടേബിൾ സർവകലാശാല  വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

 

തിയ്യതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പുനഃ പ്രവേശനത്തിനും രണ്ടാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്ക് കോളേജ് മാറ്റത്തിനും പുനഃ പ്രവേശനത്തിനും ആയി അപേക്ഷിക്കേണ്ട തിയ്യതി വിദ്യാർത്ഥികൾക്ക് ജനുവരി 16 വരെയും    കോളേജ് തല നടപടികൾ പൂർത്തിയാക്കി അപേക്ഷകൾ സർവകലാശാലയിൽ സമർപ്പിക്കുന്നതിന് പ്രിൻസിപ്പാൾമാർക്ക് ജനുവരി 23 വരെയും ദീർഘിപ്പിച്ചു.

error: Content is protected !!