വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും

ജില്ലയിൽ ഫയർ ആന്റ് റസ്‌ക്യൂ വകുപ്പിൽ ഫയർ വുമൺ(ട്രെയിനി-245/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും ജനുവരി 18, 19 തീയതികളിൽ മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭായ്പട്ടേൽ സ്‌പോർട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർഥികൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ഒടിആർ പ്രൊഫൈലിലും എസ് എം എസ് മുഖേനയും നൽകിയിട്ടുണ്ട്.  ഹാൾടിക്കറ്റ്, അസ്സൽ ഐ ഡി എന്നിവ സഹിതം ഉദ്യോഗാർഥികൾ രാവിലെ ആറ് മണിക്ക് ഹാജരാകണം.  ഫോൺ: 0497 2700482.

മിനി ജോബ് ഫെയർ 12ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പോലീസ് സഭ ഹാളിൽ ജനുവരി 12ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തും.
അസിസ്റ്റന്റ് പ്രൊഫസർ (ഇംഗ്ലീഷ്, കൊമേഴ്‌സ്, മാത്‌സ്), സ്റ്റുഡന്റ് സപ്പോർട്ട് ഓഫീസർ ഫോർ ടെക്ബി പ്രോഗ്രാം, പ്ലാന്റ് മാനേജർ, സൂപ്പർവൈസർ, മെഷീൻ ഓപ്പറേറ്റർ,  റെസ്റ്ററന്റ് മാനേജർ, എ ഐ-എം എൽ എഞ്ചിനീയർ, പ്ലേസ്‌മെന്റ് ഓഫീസർ, അഡ്മിൻ, ജൂനിയർ സോഫ്റ്റ് വെയർ ഡവലപ്പർ, ഫ്‌ളട്ടർ, റിയാക്ട് ജെ എസ്, നോട് ജെ എസ്, പി എച്ച് പി ലാറവെൽ, പൈത്തൺ ഡെവലപ്പർ, എ ഐ-എം എൽ എഞ്ചിനീയർ, ഡിജിറ്റൽ മാർക്കറ്റിങ്, ഡോട്ട് നെറ്റ് ഡെവലപ്പർ, യുഐ-യു എക്‌സ് ഡെവലപ്പർ, അസിസ്റ്റന്റ് മാനേജർ, ഫിനാൻസ് മാനേജർ, അക്കൗണ്ടന്റ്, എച്ച് ആർ അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, റിക്കവറി ഓഫീസർ, ട്രെയിനർ-ബിസിനസ് ആന്റ് പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്, കളക്ഷൻ എക്‌സിക്യൂട്ടീവ്, ടെലി-മാർക്കറ്റിങ്, സെയിൽസ് കോ ഓർഡിനേറ്റർ, ഏരിയ സെയിൽസ് മാനേജർ, ഷിപ് റിലേറ്റഡ് ജോബ് (യൂറോപ്പ്), നഴ്‌സ് (ജർമ്മനി, യു കെ), വെൽഡേഴ്സ് (പോളണ്ട്), ഡ്രൈവേഴ്‌സ് (ദുബായ്, സ്ലൊവാക്യ) എന്നീ തസ്തികകളിലാണ് അഭിമുഖം.
യോഗ്യരായവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്‌ട്രേഷൻ സ്ലിപ്പുമായി വന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497  2707610, 6282942066.

തത്സമയ പ്രവേശനം

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി. പ്ലസ്ടു ആണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 0490 2321888, 9072592458.

യോഗ പ്രോഗ്രാമിന് അപേക്ഷിക്കാം

എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം തരം. ജനുവരി 15 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കണ്ണൂർ താവക്കരയിലെ അംഗീകൃത പഠനകേന്ദ്രമായ പീപ്പിൾസ് ലോ ഫൗണ്ടേഷൻ ഓഫീസിൽ ലഭിക്കും. വെബ്‌സൈറ്റ്: www.src.kerala.gov.in/ www.srccc.in. ഫോൺ: 0497 2765655, 7994846530, 7012617899.

ആറളം ഫാമിംഗ് കോർപ്പറേഷനിൽ 

വിവിധ ഒഴിവുകൾ

ആറളം ഫാമിംഗ് കോർപറേഷൻ (കേരള) ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: യോഗ്യത-അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം/തത്തുല്യം, കൂടാതെ പേഴ്സണൽ മാനേജ്മെന്റ്/സോഷ്യൽ വർക്ക് പിജി ഡിപ്ലോമ അല്ലെങ്കിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയത്തോടെ എം ബി എ. നിയമബിരുദം അഭികാമ്യം. പ്രായപരിധി 35 വയസ്സ്.
ഫാം സൂപ്രണ്ട്: അംഗീകൃത സർവകലാശാലയിൽ നിന്നും ബി എസ്‌സി അഗ്രികൾച്ചർ, കൃഷി ഫാമുകളിൽ ഏഴ് വർഷത്തെ പ്രവൃത്തി പരിചയം, പ്രായപരിധി 35. മാർക്കറ്റിംഗ് ഓഫീസർ: എം ബി എ മാർക്കറ്റിംഗ്, മാനേജ്‌മെൻറ് രംഗത്ത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, പ്രായപരിധി 45.  ജൂനിയർ അഗ്രികൾച്ചറൽ അസിസ്റ്റന്റുമാർ: മൂന്ന് വർഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള ബി എസ്‌സി അഗ്രികൾച്ചർ അല്ലെങ്കിൽ രണ്ടു വർഷം ദൈർഘ്യമുള്ള അഗ്രികൾച്ചർ സർട്ടിഫിക്കറ്റ് കോഴ്സും 10 വർഷത്തെ പ്രവൃത്തി പരിചയവും, പ്രായപരിധി 35. ജൂനിയർ എഞ്ചിനീയർ: അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ/അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ഡിപ്ലോമ. രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, പ്രായപരിധി 25 വയസ്സ് എന്നിവയാണ് ഒഴിവുകൾ. എസ് ടി വിഭാഗക്കാർക്ക് മുൻഗണന. കേന്ദ്ര-സംസ്ഥാന സർക്കാർ, തത്തുല്യ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച 60 വയസിന് താഴെയുള്ളവർക്കും അപേക്ഷിക്കാം. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്  ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ മാനേജിംഗ് ഡയറക്ടർ, ആറളം ഫാം, ആറളം ഫാം(പി ഒ), കണ്ണൂർ- 673673 എന്ന വിലാസത്തിൽ ജനുവരി 15നകം സമർപ്പിക്കണം. ഫോൺ: 04902 444740.

ക്വിസ് മത്സരം നടത്തി

ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിത കോളേജിൽ നടന്ന മത്സരത്തിൽ പി എ അശ്വതി(ഗവ. ബ്രണ്ണൻ കോളേജ്) ഒന്നാം സ്ഥാനവും ടി സി വി ദിദിന (പയ്യന്നൂർ കോളേജ്) രണ്ടാം സ്ഥാനവും ക്രിസ്റ്റി ജിൽസ് (തളിപ്പറമ്പ് സർ സയ്യിദ് കോളേജ്) മൂന്നാം സ്ഥാനവും നേടി. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, ജൂനിയർ സൂപ്രണ്ട് പി കെ പ്രേമാനന്ദ് എന്നിവർ നേതൃത്വം നൽകി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസ് ക്ലർക്ക് പ്രമോദ് ആലക്കീൽ മത്സരം നിയന്ത്രിച്ചു. ദേശീയ സമ്മതിദായക ദിനമായ ജനുവരി 25ന് കലക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.

എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ

എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് മാനേജ്‌മെന്റ് (സി എ എം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20. അപേക്ഷാഫോറവും പ്രോസ്‌പെക്ട്‌സും തിരുവനന്തപുരത്തെ സി ആർ സി ഓഫീസിലും വേേു:െ//ൃെരരര.ശി/റീംിഹീമറ എന്ന ലിങ്കിലും ലഭിക്കും. വെബ്‌സൈറ്റ്: ംംം.ൃെരരര.ശി  ഫോൺ: 9846033001. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം-33.

സ്പോർട്സ് ഹോസ്റ്റൽ ജില്ലാ തല സെലക്ഷൻ 12ന്

സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനു കീഴിലുള്ള വിവിധ ഹോസ്റ്റലുകളിലേക്കുളള ജില്ലാ തല സെലക്ഷൻ ജനുവരി 12ന് രാവിലെ എട്ടു മണി മുതൽ കണ്ണൂർ മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ നടക്കും. അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ എന്നീ കായിക ഇനങ്ങളിൽ ഏഴ്, എട്ട്, പ്ലസ് വൺ, ഡിഗ്രി ഒന്നാം വർഷ ക്ലാസുകളിലെ കായിക താരങ്ങൾക്കുളള സെലക്ഷനാണ് നടക്കുക.
അന്തർ സംസ്ഥാന മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്കും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും ഒമ്പതാം ക്ലാസിലേക്കുളള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. പ്ലസ് വൺ, കോളേജ് ഒന്നാം വർഷം സെലക്ഷനിൽ പങ്കെടുക്കുന്നവർ ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം.
ദേശീയ മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന്  സ്ഥാനങ്ങൾ നേടിയവർക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
വോളിബോൾ ട്രയൽസിൽ പങ്കെടുക്കുന്നവർക്ക് സ്‌കൂൾ തലത്തിൽ ആൺകുട്ടികൾ 170 സെന്റിമീറ്ററും, പെൺകുട്ടികൾ 163 സെന്റീമീറ്ററും പ്ലസ് വൺ/കോളേജ് സെലക്ഷനിൽ പങ്കെടുക്കുന്ന ആൺകുട്ടികൾ 185 സെന്റീമീറ്ററും, പെൺകുട്ടികൾ 170 സെന്റീമീറ്ററും ഉയരം കുറഞ്ഞത് ഉണ്ടായിരിക്കണം.
സെലക്ഷനിൽ പങ്കെടുക്കുന്നവർ ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ജനന സർട്ടിഫിക്കറ്റ്/ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, ഏത് ക്ലാസിൽ പഠിക്കുന്നുവെന്ന് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ നൽകുന്ന സർട്ടിഫിക്കറ്റ്, അതാത് കായിക ഇനത്തിൽ മികവ് തെളിയ്ക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ എട്ട് മണിക്ക് മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0497 2700485, 9947589546

നവോദയ വിദ്യാലയ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

ജവഹർ നവോദയ വിദ്യാലയത്തിൽ 2023-24 അധ്യയന വർഷം ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകർ 2011 മെയ് ഒന്നിനും 2013 ഏപ്രിൽ 30നും ഇടയിൽ ജനിച്ചവരും 2022-23 അധ്യയന വർഷത്തിൽ ജില്ലയിലെ ഏതെങ്കിലും സർക്കാർ/സർക്കാർ എയ്ഡഡ്/അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരും കണ്ണൂർ ജില്ലയിൽ താമസിക്കുന്നവരുമാകണം. വിശദവിവരങ്ങൾ  https://navodaya.gov.in/nvs/en/Home1/,
https://www.navodaya.gov.in/nvs/nvs-school/KANNUR/en/home എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. ജനുവരി 31നകം ഓൺലൈനായി അപേക്ഷിക്കണം.
പ്രവേശന പരീക്ഷാ തീയതി ഏപ്രിൽ 29. ഒബ്ജക്ടീവ് ടൈപ്പ് മാതൃകയിലാണ് പരീക്ഷ. ഫോൺ: 0490 2962965, 9166572017, 9446656928.

പ്രിന്റിങ് അസോസിയേഷൻ: യോഗം 13ന്

പ്ലാസ്റ്റിക് മുക്ത കണ്ണൂർ ക്യാമ്പയിന്റെ പുരോഗതി അവലോകനത്തിനും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഫ്‌ളക്‌സ്/ഹോർഡിങ്‌സ്/സൺ പാക്ക് പ്രിന്റിങ് അസോസിയേഷനുകളുടെ ജില്ലാ ഭാരവാഹികളുടെ യോഗം ജനുവരി 13ന് ഉച്ചക്ക് 12.30ന് ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേരും. യോഗത്തിൽ ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് കലക്ടർ അറിയിച്ചു.

സ്വയം തൊഴിൽ വായ്പ

പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്നും സ്വയം തൊഴിൽ വായ്പ ലഭിക്കാൻ പട്ടികജാതി വിഭാഗത്തിലെ തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. 50,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പ്രായപരിധി: 18-55. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497-2705036, 9400068513

സംരംഭകത്വ വെബിനാർ 13ന്

റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കളുടെ പാക്കേജിങ് മേഖലയിലെ സംരംഭകത്വ സാധ്യതകൾ പരിചയപ്പെടുത്താൻ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരംഭകർക്കായി വെബിനാർ സംഘടിപ്പിക്കുന്നു. ജനുവരി 13ന് വൈകിട്ട് അഞ്ച് മണി മുതൽ ആറ് വരെ സൂം മീറ്റ് വഴിയാണ് വെബിനാർ. www.kied.info ലൂടെ ജനുവരി 11 നകം അപേക്ഷിക്കണം. ഫോൺ: 0484 2550322, 2532890.

പി എസ് സി ഇന്റർവ്യൂ 20ന്

ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം-തസ്തികമാറ്റം വഴി-660/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സ്വീകാര്യമായ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കായി ജനുവരി 20ന് തിരുവനന്തപുരം പി എസ് സി ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ, ഫോൺ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോർമ എന്നിവ പ്രൊഫൈലിൽ ലഭിക്കും. ഒ ടി ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ,് മറ്റ് അസ്സൽ പ്രമാണങ്ങൾ എന്നിവ സഹിതം കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയും ബായോഡാറ്റയും സഹിതം ഉദ്യോഗാർഥികൾ ഹാജരാകണം.

ദർഘാസ്

പെരളശ്ശേരി എ കെ ജി എസ് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ ലാബുകളിലേക്ക് ലാബ് ഉപകരണങ്ങൾ വാങ്ങാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ജനുവരി 23ന് ഉച്ചക്ക് ഒരു മണി വരെ ദർഘാസ് സ്വീകരിക്കും.

ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, ജിയോഗ്രഫി ലാബുകളിലേക്ക് ലാബ് ഉപകരണങ്ങൾ വാങ്ങാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ജനുവരി 19ന് ഉച്ചക്ക് ഒരു മണി വരെ ദർഘാസ് സ്വീകരിക്കും.

error: Content is protected !!