കോട്ടയത്ത് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന് ഭ​ര്‍​ത്താ​വ് കി​ണ​റ്റി​ല്‍ ചാ​ടി

കോട്ടയം ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി. ചേറ്റുകുളം സ്വദേശിനി ഭാരതിയാണ് (82) മരിച്ചത്. കിണറ്റിൽ ചാടിയ ഭർത്താവ് രാമൻകുട്ടിയെ (85) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.

ഇന്ന് രാവിലെയാണ് ഭാരതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്ത് വെട്ടേറ്റ നിലയിലായിരുന്നു കണ്ടെത്തിയത്. ആശുപത്രിയിലേക്ക് എത്തുന്നതിനു മുന്‍പ് തന്നെ ഇവര്‍ മരണപ്പെട്ടിരുന്നു.

വീട്ടിന്‍റെ കോമ്ബൗണ്ടില്‍ തന്നെയുള്ള കിണറ്റില്‍ ചാടിയ നിലയിലാണ് ഭര്‍ത്താവ് രാമന്‍ കുട്ടിയെ കണ്ടെത്തിയത്. അതെസമയം കൊലപാതകത്തിനു കാരണം കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നിഗമനം.വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ബന്ധുക്കളൊക്കെ ഇവിടെ ഉണ്ടായിരുന്നു. പക്ഷേ, സംഭവം അറിഞ്ഞില്ല എന്നായിരുന്നു ഇവര്‍ നല്‍കിയ മൊഴി. മൊഴിയില്‍ പൊലീസിന് ചില സംശയങ്ങളുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മരിച്ച ഭാരതിയുടെ ശരീരം ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

error: Content is protected !!