ജില്ലയിലെ മികച്ച കുട്ടി കര്‍ഷകര്‍ക്കുള്ള സി ശേഖരൻ സ്മാരക തളിര് പുരസ്‌കാരം ഗോകുല്‍ സജിത്തിന്

കണ്ണൂര്‍ സേവ് ഊര്‍പ്പള്ളി, കൂത്തുപറമ്പ് ജനമൈത്രി പോലിസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലയിലെ മികച്ച കുട്ടി കര്‍ഷകര്‍ക്കുള്ള സി ശേഖരൻ സ്മാരക തളിര് പുരസ്‌കാരത്തിന് കൂത്തുപറമ്പ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥി ഗോകുല്‍ സജിത്ത് അര്‍ഹനായി.

വിദ്യാര്‍ത്ഥികളില്‍ കാര്‍ഷികാഭിരുചി വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ശിവന്യ എസ് ( പിണറായി അമല യു പി സ്‌കൂള്‍), ബെന്‍ ജോണ്‍ ( പൂളക്കുറ്റി എ എല്‍ പി സ്‌കൂള്‍), ജിഷ്ണു രവീന്ദ്രന്‍ ( തളിപ്പറമ്പ് ടാഗോര്‍ വിദ്യാ നികേതന്‍ ), ഋഷികേഷ് സി ( കാനാട് യു പി സ്‌കൂള്‍), തനുശ്രീ പി ( തോട്ടട വെസ്റ്റ് യു പി സ്‌കൂള്‍), മുഹമ്മദ് നാഫിഹ് പി ( വട്ടിപ്രം യു പി സ്‌കൂള്‍),എശ്വാര്‍ത്ത് കെ ( ഉളിയില്‍ സൗത്ത് യു പി സ്‌കൂള്‍), മുഹമ്മദ് അന്‍സീര്‍ ( ചെറുമാവിലായി യു പി സ്‌കൂള്‍) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി. പുരസ്കാരത്തിന് പുറമെ ഒന്നാം സമ്മാനത്തിന് അയ്യായിരം രൂപയും പ്രോത്സാഹനങ്ങൾക്ക് ആയിരം രൂപയും ക്യാഷ് അവാർഡ് നൽകും

ഊര്‍പ്പള്ളി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടത്തിയ മത്സരത്തില്‍ എന്‍ സൈഫുനിസാര്‍(ധാന്യം), നജ ഫാത്തിമ (പച്ചക്കറി ) , അന്യയ പി (പൂന്തോട്ടം ), മുഹമ്മദ് റിഹാൻ. കെ.പി., ആയിഷഫാത്തിമ, ഫാത്തിമ അബ്ദുൾ റഹ്മാൻ എന്നിവരും സമ്മാനാര്‍ഹരായി.
പി ശേഖരന്‍റെ ജൻമ വാർഷിക ദിനമായ ഒക്‌ടോബർ 6ന് സമ്മാനങ്ങൾ വിതരണം ചെയ്യും.

error: Content is protected !!