കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

എം എഡ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ ധർമ്മശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ടു വർഷ എം എഡ് പ്രോഗ്രാമിന് (2024 പ്രവേശനം) അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവകലാശാല അംഗീകരിച്ച ബി എഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതക്ക് കുറഞ്ഞത് 50% മാർക്ക്/ തത്തുല്യ ഗ്രേഡ് നേടിയവർക്കും കണ്ണൂർ സർവകലാശാല അംഗീകരിച്ച നാലുവർഷത്തെ ഇൻ്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ ഡിഗ്രി പ്രോഗ്രാം (B.El.Ed/ B.Sc.Ed/ B.A.Ed) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശനത്തിനായി സർവകലാശാലയുടെ വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20/05/2024. വിശദമായ പ്രോസ്പെക്ടസ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497 2715 284 , 0497 2715 261

error: Content is protected !!