കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രസിഡന്‍റില്ല: ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് അറിയില്ലെന്ന് കപില്‍ സിബല്‍

പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ പ്രസിഡന്‍റില്ലെന്നും ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് അറിയില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

പഞ്ചാബ് കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷ പദവിയില്‍ നിന്നും നവജ്യോത് സിംഗ് സിദ്ദു രാജിവെച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു കപില്‍ സിബല്‍.

പഞ്ചാബ് പോലെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും നേതാക്കള്‍ പുറത്തുപോകുകയും പ്രതിസന്ധികള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍, പാര്‍ട്ടിയുടെ അവസ്ഥയെ കുറിച്ചും പ്രസിഡന്‍റിന്‍റെ അഭാവത്തെ കുറിച്ചും ഒരു ചര്‍ച്ച വേണമെന്ന് പാര്‍ട്ടി കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

‘എന്തുകൊണ്ടാണ് ആളുകള്‍ പോകുന്നത്? അത് നമ്മുടെ തെറ്റാണോ എന്ന് നമ്മള്‍ കാണേണ്ടതുണ്ട്. കോണ്‍ഗ്രസിലെ വിരോധാഭാസം എന്തെന്നാല്‍, അവരുമായി (നേതൃത്വം) അടുപ്പമുള്ളവര്‍ വിട്ടുപോയി, അവരുമായി അടുപ്പമില്ലെന്ന് അവര്‍ കരുതുന്ന ആളുകള്‍ ഇപ്പോഴും പാര്‍ട്ടിയില്‍ തന്നെയുണ്ട്,’ കപില്‍ സിബല്‍ പറഞ്ഞു.

error: Content is protected !!