ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച്‌ സിപിഎം പൊതുയോ​ഗം: 50 പേര്‍ക്കെതിരെ കേസ്

ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. 50 പേർക്കെതിരെയാണ് നടപടി.

എഫ്‌ഐആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. തിരുവല്ല കുറ്റൂരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ലോക്ക്ഡൗണ്‍ ലംഘിച്ച്‌ സിപിഎം പരിപാടി നടത്തിയത്.

പുതുതായി പാ‍ര്‍ട്ടിയില്‍ ചേ‍ര്‍ന്ന 49 കുടുംബങ്ങളെ വരവേല്‍ക്കുന്ന സിപിഎം പരിപാടിയാണ് വലിയ ആള്‍ക്കൂട്ടമായി മാറിയത്. അവശ്യസ‍ര്‍വ്വീസ് ഒഴികെ ബാക്കിയെല്ലാം നിരോധിച്ചും നിയന്ത്രിച്ചും ഞ‍ായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ നടപ്പാക്കുമ്പോഴായിരുന്നു എല്ലാ നിയന്ത്രണങ്ങളും നി‍ര്‍ദേശങ്ങളും ലംഘിച്ച്‌ കൊണ്ട് തിരുവല്ലയില്‍ സിപിഎമ്മിന്‍റെ പരിപാടി നടന്നത്. പാ‍ര്‍ട്ടിയിലേക്ക് പുതുതായി ചേ‍ര്‍ന്നവര്‍ കൂടാതെ സിപിഎം അണികളും പരിപാടിക്കെത്തിയിരുന്നു.

error: Content is protected !!