പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തൂത്തുകുടി സ്വദേശി ജാഹിര്‍ ഹുസൈന്‍ ആണ് രക്ഷപ്പെട്ടത്. ജയില്‍ വളപ്പിലെ ജോലികള്‍ക്കിടെയാണ് പ്രതി കടന്നു കളഞ്ഞത്.

ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷമാണ് പ്രതിയെ കാണാതായതെന്ന് അധികൃതര്‍ പറയുന്നു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ജയില്‍ അധികൃതരും പൊലീസുകാരും അറിയിച്ചു.

error: Content is protected !!