ഹിമാചല്‍പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍: വാഹനങ്ങളും ആളുകളും മണ്ണിനടിയില്‍

ഹിമാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍. ഒരു ട്രക്കും ബസ്സും മണ്ണിനടിയിലായി. ഐടിബിപിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകാണ്. കിന്നൗര്‍ ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. 80ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നിരവധി യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനയ്‌ക്ക് ഒപ്പം സൈന്യവും അതിര്‍ത്തി സേനയും പൊലീസും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ നാല്‍പ്പതോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി ആണ് സൂചന. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.

error: Content is protected !!