ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സമരം താത്കാലികമായി അവസാനിപ്പിച്ച് സിഐടിയു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിലെ സമരം താത്കാലികമായി അവസാനിപ്പിച്ച് സിഐടിയു. സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും. ഈ മാസം 23നാണ് ചർച്ച. ചർച്ചയിൽ തീരുമാനമായില്ല എങ്കിൽ മറ്റ് സമരപരിപാടികളിലേക്ക് നീങ്ങും. സെക്രട്ടറിയേറ്റിനു മുന്നിൽ ഉൾപ്പെടെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.

error: Content is protected !!