സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും

കണ്ണൂരില്‍ വച്ച്‌ നടക്കുന്ന പാ‍ര്‍ട്ടി കോണ്‍​ഗ്രസിന് മുന്നോടിയായി സമ്മേളനങ്ങള്‍ക്ക് തുടക്കമിട്ട് സിപിഎം. സെപ്തംബര്‍ രണ്ടാം വാരത്തോടെ സംസ്ഥാനത്തെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമാവും.

കൊവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടാവും പാ‍ര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പെന്ന് സിപിഎം ആക്ടിം​ഗ് സെക്രട്ടറി എ.വിജയരാഘവന്‍ അറിയിച്ചു.

വെര്‍ച്വല്‍ പൊതുയോഗങ്ങളായിരിക്കും പ്രാദേശിക സമ്മേളനങ്ങളില്‍ ഉണ്ടാവുക. മറ്റ് സമ്മേളനങ്ങളിലെ പൊതുപരിപാടികള്‍ കൊവിഡ് സാഹചര്യമനുസരിച്ച്‌ തീരുമാനിക്കുമെന്ന് വിജയരാഘവന്‍ പറഞ്ഞു. ഓണത്തിന് പിന്നാലെ ജില്ലാ കമ്മറ്റികള്‍ ചേരും. അതിന് ശേഷമായിരിക്കും പ്രാദേശിക സമ്മേളനങ്ങളുടെ തീയതി പ്രഖ്യാപിക്കുക. ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കും

ഇത്തവണ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വച്ച്‌ നടത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റി യോഗം തീരുമാനിച്ചിരുന്നു. സംസ്ഥാനസമ്മേളനം എറണാകുളത്തുവച്ചും നടക്കും.

error: Content is protected !!