യാത്രാനിയന്ത്രണത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് കര്‍ണാടക

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള യാത്രാനിയന്ത്രണത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് കര്‍ണാടക. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ആണ് യാത്രാനിയന്ത്രണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അതുകൊണ്ട് യാതൊരു ഇളവും നല്‍കാനാവില്ലെന്നും കര്‍ണാടക കേരള ഹൈക്കോടതിയെ അറിയിച്ചു.

സംസ്ഥാനങ്ങള്‍ കടന്നുള‌ള യാത്രയ്‌ക്ക് ആര്‍‌ടി‌പി‌സി‌ആ‌ര്‍ രേഖകള്‍ നിര്‍ബന്ധമാക്കരുതെന്ന കേന്ദ്ര നിര്‍ദ്ദേശം പോലും പാലിക്കാതെ കര്‍ണാടക യാത്രാ നിരോധനം തുടരുന്നതിനെതിരായാണ് എംഎല്‍‌എ ഹൈക്കോടതിയെ സമീപിച്ചത്.

കര്‍ണാടക അതി‌ര്‍ത്തിയായ തലപ്പാടിയില്‍ കഴിഞ്ഞ ഒരാഴ്‌ചയായി ആര്‍‌ടിപിസിആര്‍ നിരക്ക് ഒരുശതമാനത്തില്‍ താഴെയാണ്. എന്നാല്‍ മംഗലൂരു ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡാ ജില്ലയില്‍ കൊവിഡ് നിരക്ക് വര്‍ദ്ധിച്ചുവരുന്നതാണ് യാത്രാനിയന്ത്രണം തുടരാന്‍ കാരണമായി കര്‍ണാടക പറയുന്നത്. വിഷയത്തില്‍ കോടതിയില്‍ കര്‍ണാടക കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ദൈനംദിന കാര്യങ്ങളില്‍ കര്‍ണാടകയെ ആശ്രയിക്കുന്ന കാസര്‍കോട് ജില്ലയില്‍ കര്‍ണാടകയുടെ അതിര്‍ത്തി നിരോധനം മൂലം ജനം വിഷമിക്കുകയാണ്.

error: Content is protected !!