ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു

ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഴിവാക്കി ബി.സി.സി.ഐ. കൊവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബി.സി.സി.ഐ റദ്ദാക്കുന്നത്.

വിജയ് ഹസാരെ ട്രോഫിയുമായി മുന്നോട്ടുപോകുമെന്നും ബിസിസിഐ അറിയിച്ചു.

എണ്‍പത്തിയേഴ് വര്‍ഷങ്ങള്‍ക്കിടെ ഇത് ആദ്യമായാണ് രഞ്ജി ട്രോഫി മത്സരം ഉപേക്ഷിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം രണ്ട് ഘട്ടങ്ങളായി രഞ്ജി ട്രോഫി നടത്തുകയെന്നതായിരുന്നു ബിസിസി ഐക്ക് മുന്നിലുണ്ടായിരുന്ന വഴി. എന്നാല്‍ ഇതിന് ചെലവ് കൂടുതലാകുമെന്നതിനാലാണ് മത്സരം ഉപേക്ഷിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

error: Content is protected !!