മഹാത്മാഗാന്ധിക്ക് ആദരവര്‍പ്പിച്ച്‌ പ്രധാനമന്ത്രി

മഹാത്മാ ഗാന്ധിയുടെ 73-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളെ മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി അദ്ദേഹം പുഷ്പാര്‍ച്ചന അര്‍പ്പിക്കുകയും ചെയ്തു.

‘മഹാത്മാ ഗാന്ധിയ്ക്ക് ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നുണ്ട്. അത് ഇനിയും തുടരും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഓരോ ഭാരതീയന്റേയും ക്ഷേമത്തിനും സമൃദ്ധിയ്ക്കുമായി സ്വയം സമര്‍പ്പിച്ച മഹാന്മാരുടെ ത്യാഗത്തെ ഈ രക്തസാക്ഷി ദിനത്തില്‍ സ്മരിക്കുന്നു- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവരും മഹാത്മാ ഗാന്ധിയ്ക്ക് ആദരവ് അര്‍പ്പിച്ചു. ബിജെപി ദേശീയാദ്ധ്യക്ഷന്‍ ജെ പി നദ്ദയും ഗാന്ധിജിയ്ക്ക് ആദരവ് അര്‍പ്പിച്ചു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി അദ്ദേഹത്തിന് പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.

error: Content is protected !!