സ്വാതന്ത്ര്യ ദിനത്തിൽ വെർച്യുൽ അസംബ്‌ളി സംഘടിപ്പിച്ച് ഒരു സർക്കാർ വിദ്യാലയം

കോഴിക്കോട് : പരിമിതികളുടെയും അവഗണകളുടെയും ലോകത്താണ് സർക്കാർ സ്കൂളുകൾ. മികച്ച പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രൈവറ്റ് അല്ലെങ്കിൽ മാനേജ്‌മന്റ് സ്കൂളുകളിൽ പോവണം എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇതല്ല സത്യം എന്ന് ഉറക്കെ വിളിച്ച് പറയുകയാണ് കോഴിക്കോട് ജില്ലയിലെ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കുറ്റിക്കാട്ടൂർ.

ഈ സ്വാതന്ത്ര്യ ദിനത്തിൽ വെർച്യുൽ അസംബ്‌ളി സംഘടിപ്പിച്ച് മാതൃക കാട്ടുകയാണ് ഈ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്. ആഴ്ചകൾക്ക് മുൻപേ തുടങ്ങിയ ഒരുക്കങ്ങളിൽ കുട്ടികൾക്കിടയിൽ നടത്തിയ മത്സരത്തിലൂടെ തിരഞ്ഞെടുത്തവർ തയ്യാറാക്കിയ വിഡിയോകൾ കോർത്തിണക്കിയാണ് സ്വാതന്ത്യ ദിനം ആഘോഷിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മകൾ അത്യപൂർവ്വങ്ങളായ യഥാർത്ഥ വിഡിയോകൾക്കൊപ്പം വിവരിച്ചത് കാഴ്ചക്കാർക്ക് പുതിയ അനുഭവമായി. ഒപ്പം കുട്ടികൾ ആലപിച്ച ദേശഭക്തി ഗാനവും പ്രധാന അധ്യാപികയുടെ സന്ദേശവും ഉൾക്കൊണ്ടതാണ് ഈ പരിപാടി.

ഓഗസ്റ്റ് 15 നു രാവിലെ 8 മണിക്ക് യൂട്യൂബിൽ റിലീസ് ആക്കിയ പരിപാടിയിൽ എല്ലാ കുട്ടികളും ഒരേ സമയം വീട്ടിലിരുന്നുകൊണ്ടു തന്നെ പങ്കു ചേർന്നു. സ്വാതന്ത്ര്യ ദിനത്തിന്റെ എല്ലാ വികാരവും ദേശീയ ബോധവും കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെപകർന്നു കൊടുക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.

സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപികയായ ഷീന ആണ് രചനയും സംവിധാനവും നിർവ്വഹിച്ചത്.
ക്രീയേറ്റീവ് ഹെഡ് : ശ്രീമതി ആശ വി എ
എഡിറ്റിംഗ്, ഗ്രാഫിക്സ് : ഷിജു സദൻ
കോ ഓർഡിയേഷൻ സപ്പോർട്ട് : വിദ്യ വി കെ,സ്മിത സി
സംഗീതം : പ്രശാന്ത് എം കെ

error: Content is protected !!