പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രണബ് മുഖര്‍ജി നിലവില്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വിദ​ഗ്ധ ഡോക്ടര്‍മാരുടെ സംഘം സ്ഥിതി​ഗതികള്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

തിങ്കളാഴ്ചയാണ് എണ്‍പത്തിനാലുകാരനായ പ്രണബ് മുഖര്‍ജിയെ ഡല്‍ഹി ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹം അപ്പോള്‍ മുതല്‍ വെന്റിലേറ്റര്‍ സാഹായത്താലാണ് കഴുന്നത്. ശസ്ത്രക്രിയയ്ക്കു മുമ്പായി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

error: Content is protected !!