പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ 53 പേ​ര്‍​ക്കു കൂ​ടി കൊവി​ഡ്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 53 പേര്‍ക്ക് . തടവുകാര്‍ക്ക് പുറമെ രണ്ടു ജീവനക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇ​തു​വ​രെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ മാ​ത്രം 218 പേ​ര്‍​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

പു​തു​താ​യി ജ​യി​ലി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന പ്ര​തി​ക​ളെ പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മാ​യി​രു​ന്നു ജ​യി​ലി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ജ​യി​ലി​നു​ള്ളി​ല്‍ രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ന്തേ​വാ​സി​ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ജ​യി​ലി​ലെ മു​ഴു​വ​ന്‍ അ​ന്തേ​വാ​സി​ക​ള്‍​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

കു​റ്റ​വാ​ളി​ക​ള്‍​ക്ക് പു​റ​മേ ഒ​രു അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍​ക്കും ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തു​കൂ​ടാ​തെ ജ​യി​ലി​ല്‍ നി​ന്നു ത​ന്നെ ജ​യി​ല്‍ ആ​സ്ഥാ​ന​ത്ത് ശു​ചീ​ക​ര​ണ​ത്തി​ന് വ​ന്ന ര​ണ്ട് അ​ന്തേ​വാ​സി​ക​ള്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ ജ​യി​ല്‍ ആ​സ്ഥാ​നം മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടാ​ന്‍ ജ​യി​ല്‍ ഡി​ജി​പി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

error: Content is protected !!