സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 30 രൂപയും കുറഞ്ഞു. 4820 രൂപയാണ് ഗ്രാമിന്റെ വില. പവന് 38,560 രൂപയായി താഴ്ന്നു.

നാലു ദിവസമായി 38,880 രൂപയില്‍ നിന്നിരുന്ന സ്വര്‍ണവിലയാണ് ഇന്ന് താഴ്ന്നത്. രണ്ടാഴ്ചകൊണ്ട് 3,440 രൂപ കുറഞ്ഞു. 42,000 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില.

error: Content is protected !!