സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് പവന് 120 രൂപ കൂടി അതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 35960 രൂപയായി . ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 4495 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 36160 എന്ന റെക്കോര്‍ഡ് വിലഎത്തിയ ശേഷം ഇന്നലെ വില കുറഞ്ഞിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമായി രുന്നു ഇന്നലെ കുറഞ്ഞത്. ഗ്രാമിന് 4480 രൂപയും പവന് 35840 രൂപയുമായിരുന്നു ഇന്നലത്തെ സ്വര്‍ണവില.

error: Content is protected !!