നാടിനെ സംരക്ഷിക്കാന്‍ എന്തിനും തയ്യാറെന്ന് പ്രധാനമന്ത്രി

ലഡാക്ക് : കശ്മീരിലെ ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികരെ പ്രകീര്‍ത്തിച്ചു. സൈനികരുടെ ധൈര്യം സമാനതകളില്ലാത്തത്. സൈനീകരുടെ ധൈര്യം മലനിരകളേക്കാള്‍ ഉയരത്തിലെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഡാകിലെ നിമുവില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗല്‍വാനില്‍ ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് അദ്ദേഹം ആദരാജ്ഞലി അര്‍പ്പിച്ചു.

സൈന്യത്തിന്റെ ധൈര്യമാണ് നമ്മുടെ ശക്തി, രാജ്യം മുഴുവന്‍ സൈനികരില്‍ വിശ്വസിക്കുന്നു. ആരേയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണ്, നിങ്ങളും നിങ്ങളുടെ സഹപോരാളികളും കാണിച്ച ധീരത ഇന്ത്യയുടെ ശക്തിയെന്താണെന്ന് ലോകത്തെ കാണിക്കുന്നു. ഗാല്‍വനില്‍ വീരമൃത്യു വരിച്ച പതിനാല് പേരുടെ പേരെക്കുറിച്ച്‌ രാജ്യം മുഴുവനും സംസാരിക്കുന്നു. അവരുടെ ധീരതയും ശൗര്യവും ഓരോ വീടുകളിലും ചര്‍ച്ചയാവുന്നു. വീരമൃത്യു വരിച്ചവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച അതിരാവിലെ അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍ എത്തിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്നെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സന്ദര്‍ശനം മാറ്റിവച്ചിരുന്നു. തുടര്‍ന്ന് സംയുക്ത സേനാ മേധാവി ബിപില്‍ റാവത്ത് എത്തുമെന്ന് അറിയിപ്പ് ലഭിച്ചു. എന്നാല്‍ അദ്ദേഹത്തോടൊപ്പം പ്രധാനമന്ത്രിയും ലഡാക്കില്‍ എത്തുകയായിരുന്നു. ലേയിലെ സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. 11,000 അടി ഉയരത്തിലുള്ള അതിര്‍ത്തി പോസ്റ്റായ നിമുവില്‍ ലഫ്.ജനറല്‍ ഹരീന്ദര്‍ സിങ് പ്രധാനമന്ത്രിയോട് സ്ഥിതിഗതികള്‍ വിശദീകരിച്ചു.

error: Content is protected !!