ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണക്കേസ്: അന്വേഷണ രേഖകള്‍ വിജിലന്‍സ് കൈമാറിയില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ്

കൊച്ചി: മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ കള്ളപ്പണ കേസിലെ അന്വേഷണ രേഖകള്‍ വിജിലന്‍സ് തങ്ങള്‍ക്ക് കൈമാറിയില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് ഹൈക്കോടതിയില്‍ അറിയിച്ചു.

ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അഞ്ച് തവണ കത്ത് അയച്ചിട്ടും വിജിലന്‍സില്‍ നിന്ന് മറുപടിയുണ്ടായില്ലെന്നാണ് എന്‍ഫോഴ്സ്‌മെന്റ് കോടതിയെ അറിയിച്ചത്.

നോട്ട് നിരോധന കാലത്ത് പത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം എന്‍ഫോഴ്സ്‌മെന്റ് മുന്‍ മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയത്. നിലവില്‍ ഏതാനും സാക്ഷിമൊഴി മാത്രമാണ് കൈമാറിയിട്ടുള്ളതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എന്‍ഫോന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി.

ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വഷണം തുടങ്ങിയെന്നും സാക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയെന്നും ഇ.ഡി കോടതിയെ ബോധിപ്പിച്ചു.

error: Content is protected !!