വളപട്ടണം പുഴയില്‍ തോണി മറിഞ്ഞ് ഒരാളെ കാണാതായി

കണ്ണൂർ  : വളപട്ടണം പുഴയില്‍ തോണി മറിഞ്ഞ് ഒരാളെ കാണാതായി. വളപട്ടണം പാലത്തിന് സമീപം പാറക്കടവ് ബോട്ട് ജെട്ടിക്കു സമീപമാണ് അപകടം. തോണിയില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. ഒഴുക്കില്‍പ്പെട്ടയാളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പോലിസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുകയാണ്.

error: Content is protected !!