കോവിഡ് 19: കണ്ണൂരിൽ നിരീക്ഷണത്തിലുള്ളത് 5133 പേര്‍

കണ്ണൂർ : കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 5133 പേര്‍. 103 പേര്‍ ആശുപത്രികളിലും 5030 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. നിലവില്‍ 49 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 8 പേര്‍ ജില്ലാ ആശുപത്രിയിലും മൂന്ന് പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 43 പേര്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ ജില്ലയില്‍ നിന്നും 2256 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1855 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1722 എണ്ണം നെഗറ്റീവ് ആണ്. 401 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

error: Content is protected !!