കേന്ദ്ര ബജറ്റ്: പ്രത്യേക ഓഹരി വ്യാപാരത്തില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഇന്ന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഓഹരി വ്യാപാരത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 150 പോയന്റോളം നഷ്ടത്തിലാണ്. നിഫ്റ്റിയാകട്ടെ 11,900 നിലവാരത്തിലുമാണ്.

കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നതിന്റെ ആശങ്കയില്‍ യുഎസ് വിപണികള്‍ നഷ്ടത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗെയില്‍, ബജാജ് ഫിന്‍സര്‍വ്, ബിപിസിഎല്‍, ഐഒസി, ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

പവര്‍ഗ്രിഡ് കോര്‍പ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, വേദാന്ത, എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, യുപിഎല്‍, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

error: Content is protected !!