ബ്രെക്സിറ്റ്‌ യാഥാര്‍ഥ്യമായി: ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഔദ്യോഗികമായി വേര്‍പിരിഞ്ഞു. 4 വര്‍ഷം നീണ്ട് നിന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ അവസാനമാകുന്നത്. ബ്രിട്ടന്റെ പുതിയ യുഗത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നതെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ വാക്കുകള്‍. ബ്രെക്‌സിറ്റ് ഒന്നിന്റെയും അവസാനമല്ലെന്നും പകരം ഒരു തുടക്കമാണെന്നും ബോറിസ് വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയനുമായി 47 വര്‍ഷമായി തുടരുന്ന ബന്ധം ആണ് ബ്രിട്ടന്‍ അവസാനിപ്പിക്കുന്നത്. ബ്രിട്ടന്റെ ഇരു പാര്‍ലമെന്റ് ഹൗസുകളും പാസാക്കിയ ബില്ലില്‍ കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പുവച്ചിരുന്നു. പിന്നാലെ യൂറോപ്യന്‍ പാര്‍ലമെന്റും ബില്‍ അംഗീകരിച്ചു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടക്കുന്ന ബ്രിട്ടന്‍റെ ഭാവി ഉറ്റുനോക്കുകയാണ് ലോകം.

അടുത്ത പതിനൊന്നുമാസം ബ്രിട്ടന് പരിവര്‍ത്തനഘട്ടമായിരിക്കുമെന്ന് ബ്രെക്‌സിറ്റ് കരാറില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ മിക്കതും ബ്രിട്ടനും ബാധകമായിരിക്കും.

error: Content is protected !!